ഒരു ദിവസത്തെ ലാഭവിഹിതം ദുരിതാശ്വാസ നിധിയിലേക്ക്; അഭിനന്ദനവുമായി കലക്ടര്‍

Posted on: September 1, 2019 11:37 pm | Last updated: September 1, 2019 at 11:37 pm
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടം സ്വകാര്യ മാർക്കറ്റിലെ മീൻ വിൽപനക്കാരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ ലാഭവിഹിതം നൽകി മാതൃകയായത്. കഴിഞ്ഞ ദിവസം നടത്തിയ വിൽപനയിലെ ലാഭവിഹിതമായ
89,840 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
അഞ്ച് സ്റ്റാളുകളിലെ 18 തൊഴിലാളികൾ ചായ പോലും കുടിക്കാതെ മാറ്റി വെച്ച തുക കലക്ടർ എസ്.ഷാനവാസിന്റെ സാനിദ്ധ്യത്തിൽ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറിന് കൈമാറി.
ജില്ലാ വികസന സമിതി യോഗത്തിൽ വെച്ച് നടന്ന ചടങ്ങിൽ എം.എൽ.എമാരായ കെ.വി.അബ്ദുൾ ഖാദർ, ബി.ഡി.ദേവസി, ടൈസൺ മാസ്റ്റർ, കടങ്ങോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ തുടങ്ങിയവർ സംബന്ധിച്ചു.