ശ്രദ്ധേയമായി ‘പരുതൂരിന്റെ തക്കാരം’

Posted on: September 1, 2019 9:47 pm | Last updated: September 1, 2019 at 9:47 pm


പട്ടാമ്പി: നിളയുടെ നാട്ടില്‍ വിരുന്നെത്തിയ സര്‍ഗ പ്രതിഭകള്‍ക്ക് മധുരം വിളമ്പിയ പരുതൂരിന്റെ “തക്കാരം’ ശ്രേദ്ധയമായി.എസ് എസ് എഫ് പരുതൂര്‍ സെക്ടര്‍ കമ്മിറ്റിക്ക് കീഴില്‍ നഗരിയിലെ എല്ലാവര്‍ക്കും പായസം വിളമ്പി.
മുസ്തഫ സഅദി പരുതൂര്‍, ജാബിര്‍ മുസ്‌ലിയാര്‍ കുളമുക്ക്, അഫ്‌സല്‍ പാലത്തറഗേറ്റ്, ഫൈസല്‍ കൊടിക്കുന്ന് നേതൃത്വം നല്‍കി. പ്രതിഭകള്‍ക്കും വിധികർത്താക്കൾ‍ക്കും കാണികള്‍ക്കും മധുരം വിളമ്പിയത് നവ്യാനുഭവമായി.