സേവനവഴിയില്‍ സമര്‍പ്പിതരായി ടീം വൈസ് ലൈന്‍

Posted on: September 1, 2019 9:43 pm | Last updated: September 1, 2019 at 9:43 pm

പട്ടാമ്പി: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ പ്രഖ്യാപനം മുതല്‍ സമാപനം വരെ എല്ലാ രംഗങ്ങളിലും സര്‍വം സമര്‍പ്പിച്ച് എസ് എസ് എഫ് പട്ടാമ്പി ഡിവിഷന്‍ വൈസ് ലൈന്‍ ടീം അംഗങ്ങള്‍ സാഹിത്യോത്സവ്‌ വിജയത്തിന്റെ സുപ്രധാന ഘടകങ്ങളായി.

26ാം ജില്ലാ സാഹിത്യോത്സവ് പട്ടാമ്പിയിലേക്ക് വിരുന്നെത്തുന്നുവെന്നറിഞ്ഞത് മുതല്‍ തിരശീല വീഴും വരെ വിശ്രമമില്ലാത്ത പ്രവർത്തനത്തിലായിരുന്നു ടീം അംഗങ്ങള്‍.
പ്രചാരണ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ഫ്ലാഷ് ആര്‍ട്ട്, പ്രകടനങ്ങള്‍, നഗരി ഒരുക്കല്‍, ശുചീകരണം, ഭക്ഷണവിതരണം തുടങ്ങി നിരവധി പദ്ധതികളാണ് സാഹിത്യോത്സവിന്റെ ഭാഗമായി ഇവർ നടപ്പാക്കിയത്.
എസ് വൈ എസ് സന്നദ്ധ സേവന വിഭാഗമായ ടീം ഒലീവ് അംഗങ്ങളോടൊപ്പം നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എസ് എസ് എഫ് ഡിവിഷന്‍ നേതാക്കളായ ഹബീബുള്ള സഖാഫി, അജ്മല്‍ ഹാദി, വൈസ് ലൈന്‍ ഭാരവാഹികളായ അന്‍സാറുദീന്‍ അഹ്‌സനി, സയ്യിദ് സുഹൈല്‍, മുഹമ്മദ് ആസിഫ് ചെറുകോട് നേതൃത്വം നല്‍കി.