കെ എം മാണിയുടെ ചിത്രം വച്ചാലും പാലായില്‍ വിജയിക്കും: ടോം ജോസ്

Posted on: September 1, 2019 8:50 pm | Last updated: September 1, 2019 at 11:46 pm

പാലാ: യു ഡി എഫ് നല്‍കിയ സ്ഥാനാര്‍ഥിത്വം വലിയൊരംഗീകാരമായി കാണുന്നുവെന്ന് ജോസ് ടോം പുലിക്കുന്നേല്‍. പാര്‍ട്ടി ചിഹ്നമായ രണ്ടില സാങ്കേതിക കാര്യം മാത്രമാണെന്നും ചിഹ്നം ഏതായാലും ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും ടോം ജോസ് പറഞ്ഞു.  പാലാ ഉപതിരഞ്ഞെടുപ്പിനുള്ള യു ഡി എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം.

പി ജെ ജോസഫിന്റെ എതിര്‍പ്പിനെ കാര്യമാക്കുന്നില്ല. രണ്ടിലയില്‍ മത്സരിക്കണമെന്ന് വാശിയില്ല. അതിനായി ആര്‍ക്ക് മുന്നിലും കീഴടങ്ങില്ല.
എന്റെ ചിഹ്നം മാണി സാറാണ്. കെ എം മാണിയുടെ ചിത്രം വച്ചാലും പാലായില്‍ യു ഡി എഫ് വിജയിക്കും. ജോസ് കെ മാണി ഏത് ചിഹ്നം നിദര്‍ദേശിച്ചാലും അത് അംഗീകരിക്കും.

നിഷാ ജോസ് കെ മാണി സ്ഥാനാര്‍ഥിയാവണമെന്നായിരുന്നു എന്റെ ആഗ്രഹം. നിഷയാണ് സ്ഥാനാര്‍ഥിയെങ്കില്‍ എനിക്ക് ലഭിക്കുന്നതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചേനെ. മാണി സാറിന്റെ പിന്‍ഗാമി ആരെന്ന് മാത്രം ജനങ്ങള്‍ക്ക് അറിഞ്ഞാല്‍ മതി. മാണിസാറിന്റെ വഴിയെ സഞ്ചരിക്കാന്‍ പരമാവധി ശ്രമിക്കും. എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് അദ്ധേഹത്തിന്റെതായ ഇടമുണ്ടെങ്കിലും പാലായിലെ യുഡി എഫിന് എന്നെ വിജയിപ്പിക്കാനുള്ള ശകതിയുണ്ടെന്നും അദ്ധേഹം പ്രതികരിച്ചു.