പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി വേദികൾ

Posted on: September 1, 2019 11:00 am | Last updated: September 1, 2019 at 11:00 am


തളിപ്പറമ്പ: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് വേദികൾ പേര് കൊണ്ടും വ്യത്യസ്തമായി.

പ്രകൃതി സൗഹൃദ സംരക്ഷണ സന്ദേശമുയർത്തിയാണ് വിവിധ വേദികൾക്ക് പേര് നൽകിയത്. സംരക്ഷിത വനങ്ങളിൽ പ്രധാനമായ സൈലന്റ് വാലിയുടെ പേരിലാണ് പ്രധാന വേദി ഒരുക്കിയത്.

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ കാടുകളിലുയരുന്ന കാട്ടുതീയെ കുറിച്ചുള്ള ആശങ്കകൾ പങ്ക് വെക്കുകയാണ് രണ്ടാം വേദിയായ ആമസോൺ. വെസ്റ്റേൺ ഘാട്ട്‌സ്, കാശിരംഗ, സുന്ദലാൻഡ് തുടങ്ങിയ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളുടെ പേരുകളിലും വേദികളൊരുക്കിയിരിക്കുക്കയാണ് തളിപ്പറമ്പ് സാഹിത്യോത്സവ്.