Connect with us

Kannur

കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവ്: കലാകിരീടം പാനൂരിന്‌

Published

|

Last Updated

തളിപ്പറമ്പ: മന്ന കന്‍സുല്‍ ഉലമ ചത്വരത്തില്‍ നടന്ന എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവില്‍ പാനൂര്‍ ഡിവഷന്‍ കലാ കിരീടം ചൂടി.

531 പോയിന്റ് നേടിയ പാനൂരിനു പിന്നില്‍ 495 പോയിന്റ് നേടി ആതിഥേയരായ തളിപ്പറമ്പ ഡിവിഷന്‍ രണ്ടാമതെത്തി. 384 പോയിന്റ് നേടിയ കണ്ണൂര്‍ ഡിവിഷനാണ് മൂന്നാം സ്ഥാനത്ത്.

അവസാന പോയന്റ് ഇങ്ങനെ:

1. പാനൂര്‍ – 531
2. തളിപ്പറമ്പ – 495
3. കണ്ണൂര്‍ – 384
4. ഇരിട്ടി – 375
5. കൂത്തുപറമ്പ – 252
6. കമ്പില്‍ – 235
7. ശ്രീകണ്ഡാപുരം – 214
8. ചക്കരക്കല്‍ – 200
9. മാടായി – 193
10. പയ്യന്നൂര്‍ – 146
11. തലശേരി – 105

കാമ്പസ് വിഭാഗത്തില്‍ ഹംദര്‍ദ് ഓഫ് കാമ്പസ് കണ്ണൂര്‍, ഐ എം എ മന്‍ശഅ മാട്ടൂല്‍, സര്‍സയ്യിദ് കോളജ് തളിപറമ്പ എന്നീ കോളജുകള്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി.

കൂത്തുപറമ്പ ഡിവിഷനിലെ ഫള്‌ലുറഹ്മാന്‍ കലപ്രതിഭയായും, തളിപ്പറമ്പ ഡിവിഷനിലെ അബ്ദുല്ല സി എം സര്‍ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

തളിപ്പറന്പ് മന്ന കൻസുൽ ഉലമ ചത്വരത്തിൽ നടക്കുന്ന എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് ഐ പി ബി ഡയറക്ടർ എം മജീദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

രണ്ട് ദിവസങ്ങളിലായി നടന്ന കലാ-സാഹിത്യമത്സരങ്ങളുടെ ഉദ്ഘാടനം ഇന്നലെ ഐ പി ബി ഡയറക്ടര്‍ എം അബ്ദുല്‍മജീദ് അരിയല്ലൂര്‍ നിര്‍വഹിച്ചു. ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുര്‍റഷീദ് മാസ്റ്റര്‍ നരിക്കോട്, ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കോയ കാപ്പാട്, അലി മൊഗ്രാല്‍, അബ്ദുല്‍ ജബ്ബാര്‍ ഹാജി ജെ ആര്‍, അബ്ദുല്‍ ഹകീം സഖാഫി അരിയില്‍, മുഹമ്മദ് അജീര്‍ സഖാഫി ബി എ, പനാമ മുസ്തഫ ഹാജി, താജുദ്ധീന്‍ സഖാഫി സംബന്ധിച്ചു.നഗരിയില്‍ ഐ പി ബി പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന സെകട്ടറി സി എന്‍ ജഅ്ഫര്‍ സ്വാദിഖ് അഭിവാദ്യം ചെയ്യും.

കൂടുതല്‍ സാഹിത്യോത്സവ് വാര്‍ത്തകള്‍ക്ക്‌: https://www.sirajlive.com/sahithyotsav19