യു എസിലെ ടെക്‌സാസില്‍ വെടിവെപ്പ്: അഞ്ചു പേര്‍ കൊല്ലപ്പെട്ടു

    Posted on: September 1, 2019 9:18 am | Last updated: September 1, 2019 at 9:19 am

    വാഷിംഗ്ടണ്‍: അമേരിക്കയില്‍ ടെക്സാസിലെ ഒഡെസ, മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരുക്കേറ്റു. തട്ടിയെടുത്ത പോസ്റ്റല്‍ വിഭാഗത്തിന്റെ വാഹനം ഓടിക്കുന്നതിനിടെയാണ് അക്രമി ആളുകള്‍ക്കു നേരം വെടിയുതിര്‍ത്തതെന്നും ഇയാളെ വധിച്ചതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

    ട്രാഫിക് പോലീസിന് നേരെയും ഇയാള്‍ വെടിവെപ്പ് നടത്തി. അക്രമത്തിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.