സിറിയയിലെ വിമത കേന്ദ്രങ്ങളില്‍ വ്യോമാക്രമണം; ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

Posted on: August 29, 2019 8:57 am | Last updated: August 29, 2019 at 12:46 pm

ബൈറൂത്ത്: സിറിയയിലെ വിവിധ വിമത കേന്ദ്രങ്ങളില്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. മാരാത്ത് അല്‍ നുമാന്‍ പട്ടണത്തിലാണ് ആക്രമണം നടന്നത്. സിറിയന്‍ സേന ആക്രമണം നടത്തിയേക്കുമെന്ന് ഭയന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പതിനായിരക്കണക്കിന് പേര്‍ ഇവിടെ നിന്ന് പലായനം ചെയ്തിരുന്നു.

ഇദ്‌ലിബ് പ്രവിശ്യയിലെ നഗര-ഗ്രാമ പ്രദേശങ്ങളിലും ആക്രമണം നടന്നതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി. സറാഖെബ് പട്ടണത്തിലെ മാര്‍ക്കറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു.