അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ പ്രമുഖരുടെ മൊബൈലുകള്‍ കവര്‍ന്നു

Posted on: August 27, 2019 11:36 am | Last updated: August 27, 2019 at 11:36 am

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ എം പിയുടെതടക്കം 11 പേരുടെ മൊബൈലുകള്‍ കവര്‍ന്നു. പതഞ്ജലിയുടെ ഔദ്യോഗിക വക്താവ് എസ് കെ തിജാരവാലയാണ്, ബി ജെ പി എം പി. ബാബുല്‍ സുപ്രിയയുടെയും തന്റെതുമുള്‍പ്പടെയുള്ള ഫോണുകള്‍ മോഷണം പോയതായി ട്വിറ്ററിലൂടെ അറിയിച്ചത്.

ഡല്‍ഹിയിലെ നിഗംബോധ്ഘട്ടില്‍ നടന്ന സംസ്‌കാര ചടങ്ങിനിടെയാണ് സംഭവം. ചടങ്ങിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ തന്നോട് വിടപറഞ്ഞുവെന്ന് തിജാരവാല ട്വീറ്റ് ചെയ്തു.