കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

Posted on: August 26, 2019 10:02 am | Last updated: August 26, 2019 at 11:21 am

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.

തമിഴ്‌നാട് നിന്നും കോട്ടയത്തേക്ക് ചരക്കുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച മൂന്നുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. .ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി