സീനിയർ പോസ്റ്റർ, ഡിജിറ്റൽ ഡിസൈനുകൾ ഒന്നാം സ്ഥാനം താനൂരിന്

Posted on: August 26, 2019 1:16 am | Last updated: August 26, 2019 at 1:16 am


പോസ്റ്റർ ഡിസൈനിംഗിൽ ഓമച്ചപ്പുഴ വരിക്കോട്ട് തറ വി കെ ബാവ മുസ്്ലിയാരുടെ മകൻ റാഷിദും ഡിജിറ്റൽ ഡിസൈനിംഗിൽ വെള്ളിയാമ്പുറം മോര്യഅബ്ദുറഹ്മാൻ മുസ്്ലിയാരുടെ മകൻ മുഫള്ളലുമാണ് ഒന്നാം സ്ഥാനം നേടിയത്. പോസ്റ്റർ ഡിസൈനിംഗിൽ താനുരിലെ തന്നെ അബ്ദുൽ ഹാദിക്ക് രണ്ടാം സ്ഥാനവും അബ്ദുൽ ബാസിത് (കോട്ടക്കൽ) മൂന്നാം സ്ഥാനവും നേടി.ഡിജിറ്റൽ ഡിസൈനിംഗിൽ ഫാസിൽ (പുത്തനത്താണി) രണ്ടാം സ്ഥാനവും മുഹമ്മദ് റിശാദ് (കോട്ടക്കൽ) മൂന്നാം സ്ഥാനവും നേടി