ചിത്രരചനയിൽ ഒന്നാമതായി സഹോദരങ്ങൾ

Posted on: August 26, 2019 1:06 am | Last updated: August 31, 2019 at 7:26 pm
സഹോദരങ്ങളായ ബദ്്റ് അബ്ദുൽഖാദിർ, വി കെ മുഹമ്മദ്

താനാളൂർ: മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സഹോദരങ്ങൾ. ബദ്്റ് അബ്ദുൽ ഖാദിർ ഹയർ സെക്കൻഡറി വിഭാഗത്തിലും സഹോദരൻ വി കെ മുഹമ്മദ് ജൂനിയർ വിഭാഗത്തിൽ നിന്നും മത്സരിച്ചാണ് വിജയികളായത്.

ചെറുപ്രായത്തിലെ ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇരുവരും ഇപ്രാവശ്യം ചാവക്കാട് വെച്ച് നടക്കുന്ന സംസ്ഥാന സാഹിത്യാത്സവിൽ ഒരുമിച്ചു പങ്കെടുക്കാൻ യോഗ്യത നേടിയതിന്റെ സന്തോഷത്തിലാണ്. ബദ്ർ അബ്ദുൽ ഖാദർ കഴിഞ്ഞ വർഷത്തെ സംസ്ഥാന സാഹിത്യോത്സവിൽ പെൻസിൽ ഡ്രായിങ്ങിൽ രണ്ടാം സ്ഥാനം നേടിയ പ്രതിഭ കൂടിയാണ്.

വേങ്ങര കുറ്റാളൂരിലെ ഖാദർ വി കെ യുടെയും റസീനയുടെയും മക്കളാണ്.
ബദ്ർ അബ്ദുൽ ഖാദർ ചേറൂർ പി പി ടി എം ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയും മുഹമ്മദ് നെല്ലിപ്പറമ്പ് പി എം എസ് എം യൂ പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്.