മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുന്നത് അപലപനീയം: കണ്ണൂര്‍ കലക്ടര്‍

Posted on: August 25, 2019 12:15 am | Last updated: August 25, 2019 at 12:18 am

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത കണ്ണൂര്‍ കലക്ടറേറ്റിലെ ചടങ്ങിലെ വീഡിയോ ദൃശ്യം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് ജില്ല കലക്ടര്‍ ടി വി സുഭാഷ്. ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ആറ്റടപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയില്‍ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരമെന്നും കലക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാന്‍ ശ്രമിക്കുകയും സദസ്സില്‍ പോയിരിക്കാന്‍ പറയുകയും ചെയ്‌തെങ്കിലും അവര്‍ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സില്‍ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിര്‍ദേശിച്ചതെന്നും കലക്ടര്‍ പറഞ്ഞു. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുന്‍നിരയില്‍ തന്നെ ഇരിക്കുകയും ചെയ്തു. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരും സത്യം നേരില്‍ കണ്ടതാണ്. നേരത്തെയും ഇവര്‍ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളില്‍ ഇങ്ങനെ പെരുമാറിയതായും അറിയാന്‍ കഴിഞ്ഞുവെന്ന് കലക്ടര്‍ വ്യക്തമാക്കി.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

കണ്ണൂര്‍ കലക്ടറേറ്റില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണ്.
ആറ്റsപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയാല്‍ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാന്‍ ശ്രമിക്കുകയും സദസ്സില്‍ പോയിരിക്കാന്‍ പറയുകയും ചെയ്‌തെങ്കിലും അവര്‍ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സില്‍ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുന്‍നിരയില്‍ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തെയും ഇവര്‍ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളില്‍ ഇങ്ങനെ പെരുമാറിയതായും അറിയാന്‍ കഴിഞ്ഞു.

ആയിരത്തിലേറെ പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരും സത്യം നേരില്‍ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

വീഡിയോ: