നെടുമ്പാശ്ശേരിയില്‍ 28 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Posted on: August 23, 2019 10:19 am | Last updated: August 23, 2019 at 12:08 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി 28 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി കടത്തിയ കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ദുബൈയില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്ന ആലുവ സ്വദേശി, ഏറ്റുവാങ്ങാന്‍ വന്ന പേരാമ്പ്ര സ്വദേശി ആയ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ടു പേരെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ചയാണ് ദുബൈയില്‍ നിന്ന് 28 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ആലുവ സ്വദേശി ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലും ചെയിന്‍ രൂപത്തിലുമായിരുന്നു സ്വര്‍ണ്ണം.