Connect with us

Kerala

സംസ്ഥാനത്ത് ക്വാറികളുടെ പ്രവര്‍ത്തന നിരോധം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരവെ പാറഖനനത്തിന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനമാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പിന്‍വലിക്കുന്നത്. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതലുകളില്ലെന്നാണ് വിശദീകരണം. അതേ സമയം പ്രാദേശികമായി ജില്ലാ കലക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിരോധനം തുടരും.

പുത്തുമലയിലും കവളപ്പാറയിലും അടക്കമുണ്ടായ ഉരള്‍പൊട്ടലിന് ശേഷം സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ കാരണമായി കെഎഫ്ആര്‍ഐ അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയത് ക്വാറികളുടെ അനിയന്ത്രിതമായ പ്രര്‍ത്തനമായിരുന്നു. ഇതിന് പിറകെയാണ് വേണ്ടത്ര പഠനങ്ങള്‍ പോലും നടത്താതെ നിരോധനം പിന്‍വലിച്ചിരിക്കുന്നത്.
പാറമടകള്‍ മണ്ണിന്റെ സ്വഭാവത്തെ ബാധിക്കുന്നതായി ശക്തമായ ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് 9ാം തീയതി സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് ഉത്തരവിറക്കിയത്.

---- facebook comment plugin here -----

Latest