വാഹനാപകടത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

Posted on: August 20, 2019 8:23 pm | Last updated: August 20, 2019 at 8:36 pm

കോന്നി(പത്തനംതിട്ട): കാറും ബൈക്കും കൂട്ടിയിടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു.കോന്നി സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥനായ കൊട്ടാരക്കര കലയപുരം പൂവത്തൂർ കിഴക്ക് രാധാലയം വി സതീഷ്കുമാർ(52) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം.

കോന്നി പൂങ്കാവ് റോഡിൽ സഞ്ചരിച്ച കാർ ളാക്കൂർ എൻ എസ് കരയോഗമന്ദിരത്തിന് സമീപത്തെ വളവിൽ വെച്ച് സതീഷ്കുമാർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സതീഷ്കുമാറിനെ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ശ്രുശൂഷ നൽകിയതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് പോകും വഴി മരണപ്പെടുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

കോന്നി ഫോറസ്റ്റ് ഷോഷ്യൽ ഫോറസ്ട്രി ഓഫീസിൽ ക്ലർക്കായി ജോലി നോക്കുകയായിരുന്നു സതീഷ്കുമാർ.