ആറ് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു; കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 46 ആയി

Posted on: August 18, 2019 8:56 pm | Last updated: August 19, 2019 at 11:20 am

മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച കവളപ്പാറയില്‍ ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനി 13 പേരെകൂടി കണ്ടെത്താനുണ്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 46 ആയി. അതേ സമയം ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഒന്നും കണ്ടെത്താനായിട്ടില്ല. മണ്ണിനടിയില്‍ വെള്ളത്തിന്റെ സാന്നിധ്യമുള്ളത് കൊണ്ടാണ് റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്‍ ഫലം കാണാതെ പോയതെന്ന തിരച്ചിലിനെത്തിയ വിദഗ്ധ സംഘം പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ മരിച്ച സൈനികന്‍ വിഷ്ണുവിന് സഹപ്രവര്‍ത്തകരും ബന്ധുക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. അപകടം നടന്ന് 10 ദിവസമായ പശ്ചാത്തലത്തില്‍ തിരച്ചില്‍ മതിയാക്കി സൈന്യം മടങ്ങി. ദുരിത ബാധിതരെ പൂര്‍ണമായി പുനരാധിവസിപ്പിക്കുമെന്ന് ദുരന്ത സ്ഥലം സന്ദര്‍ശിച്ച മന്ത്രി ജി സുധാകരന്‍ ഉറപ്പ് നല്‍കി.