കണ്ണൂരിലെ സുന്നി സംഘടനകൾ ഒരു കോടിയുടെ കിറ്റ് വിതരണം ചെയ്യും

    Posted on: August 18, 2019 3:32 pm | Last updated: August 18, 2019 at 3:32 pm


    കണ്ണൂർ: പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന രണ്ടായിരത്തോളം കുടുംബങ്ങൾക്ക് സുന്നി സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്യും. പ്രഥമ ഘട്ടത്തിൽ ജില്ലയിലെ 16 കേന്ദ്രങ്ങളിൽ ഭക്ഷ്യവിഭവങ്ങളും അത്യാവശ്യ വീട്ടുപകരണങ്ങളും അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് ജില്ലാ കലക്ടർ ടി വി സുഭാഷ് നിർവഹിക്കും. കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്്‌ലിയാർ അധ്യക്ഷത വഹിക്കും.

    അബ്ദുല്ലത്വീഫ് സഅദി പഴശ്ശി പദ്ധതി പരിചയപ്പെടുത്തും. കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന നേതാക്കളായ പ്രൊഫ. യു സി അബ്ദുൽ മജീദ്, മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി പി അബ്ദുൽ ഹകീം സഅദി, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്പി കെ അലിക്കുഞ്ഞി ദാരിമി, ജില്ലാ ഭാരവാഹികളായ റെയിൻബോ ഹമീദ് ഹാജി, മുസ്തഫ ഫാസ ഷാർജ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ്കെ പി കമാലുദ്ദീൻ മുസ്്‌ലിയാർ, നൗഷാദ് യു എ ഇ, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്ഫിർദൗസ് സഖാഫി, എസ് എം എ ജില്ലാ പ്രസിഡന്റ്അബ്ദുർറശീദ് ദാരിമി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്അബ്ദുല്ലക്കുട്ടി ബാഖവി, സെക്രട്ടറി കെ അബ്ദുർറശീദ് നരിക്കോട് സംബന്ധിക്കും. രണ്ടാം ഘട്ടത്തിൽ പ്രളയത്തിൽ തകർന്ന വീടുകൾക്കുള്ള ധനസഹായവും വീട്ടുപകരണങ്ങളുടെ വിതരണവും നടക്കും. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സഹായമെത്തിച്ചും ജില്ലയിലെ അഞ്ഞൂറോളം സാന്ത്വനം വളണ്ടിഴേസ് കർമരംഗത്ത് സജീവമാണ്.