Connect with us

Business

നിക്കാഹ്  ഓൺലൈൻ സൗജന്യ രെജിസ്ട്രേഷൻ തുടങ്ങി

Published

|

Last Updated

buകോഴിക്കോട്: പൂങ്കാവനം പുബ്ലിക്കേഷൻസ് ആരംഭിക്കുന്ന പൂങ്കാവനം മാട്രിമോണി പോർട്ടലിൽ പേരുകൾ രജിസ്റ്റർ ചെയ്തു തുടങ്ങി.  പുതിയ തലമുറക്ക് എളുപ്പത്തില്‍   ഇണയെ കണ്ടെത്താന്‍ ഉപകരിക്കും വിധം ശാസ്ത്രീയമായി തയ്യാറാക്കിയ പോര്‍ട്ടലാണ് സംവിധാനിച്ചിരിക്കുന്നത്. പൂങ്കാവനം ചെയർമാൻ അഡ്വ. എ കെ ഇസ്മായിൽ വഫ രെജിസ്ട്രേഷൻ ഉത്ഘാടനം ചെയ്തു. ഡോ.ഹുസൈൻ രണ്ടത്താണി അധ്യക്ഷത വഹിച്ചു.
വിവാഹാലോചകര്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ക്കും ഭാവനക്കും അനുയോജ്യമായ ഇണകളെ ഓണ്‍ലൈനിലൂടെ അന്വേഷിക്കാനാവും എന്നതാണ് ഈ പോര്‍ട്ടലിന്റെ പ്രത്യേകത. താല്‍പര്യമുള്ളവര്‍ക്ക് സന്ദേശമറിയിക്കാനും ആശയവിനിമയം നടത്താനും സഹായിക്കും. ദുരുപയോഗമില്ലാതിരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രത്യേകം യുസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ചു മാത്രമേ സൈറ്റില്‍ പ്രവേശിക്കാനാവൂ. സാധരണക്കാര്‍ക്ക് പോലും മനസ്സിലാകാവുന്ന വിധം ലളിതമാണ് സൈറ്റിലെ ഉള്ളടക്കം. രജിസ്‌ട്രേഷന് യാതൊരുവിധ ഫീസും ഈടാക്കുന്നില്ല.
ഇപ്പോള്‍ സൈറ്റിലെ സേവനങ്ങള്‍ തീര്‍ത്തും സൗജന്യമാണ്.
ഒ കെ അഹമ്മദ് ഹുസൈൻ, എം ഉസ്മാൻ ഹാജി, കെ സി അബ്ദുൽ ഖാദർ, ഇബ്രാഹിം ടി എൻ പുരം, കെ പി അബ്ദുറഹ്മാൻ,മാലിക് അസ്ഹരി, അബ്ദുല്ല പേരാമ്പ്ര, ഇഖ്ബാൽ റീമസ്, മുഹമ്മദ് സാഹിബ് വട്ടോളി, ഷുഹൈബ് കൊടുവള്ളി, സിജാഹ് ഒതായി, അഫ്‌ലഹ് ഒളവണ്ണ, ശംനൂൻ സഖാഫി ഒളവണ്ണ തുടങ്ങിയവർ പങ്കെടുത്തു.
രജിസ്റ്റര്‍ ചെയ്യുന്നതിന് www.poomkavanamnikah.com  സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് 7594999970 എന്ന നമ്പറില്‍ വാട്‌സാപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്യുക.

Latest