കവളപ്പാറയിലും പാതാറിലും സമ്പൂര്‍ണ പുനരധിവാസ പദ്ധതി നടപ്പാക്കും – മന്ത്രി കെ ടി ജലീല്‍

Posted on: August 15, 2019 8:22 pm | Last updated: August 15, 2019 at 8:22 pm
മലപ്പുറം: പ്രളയം നാശം വിതച്ച നിലമ്പൂര്‍ കവളപ്പാറയിലും പാതാറിലും സമ്പൂര്‍ണ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. ഇതിനായി പ്രത്യേകം സ്ഥലം കണ്ടെത്തും. ഏതെങ്കിലും ഏജന്‍സികളെ ഉപയോഗിച്ച് വീട് നിര്‍മിച്ച് നല്‍കും. പരമ്പരാഗത വീടുകള്‍ക്ക് പകരം പ്രീഫാബ് മോഡലുള്‍പ്പടെയുള്ളവ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കും. ദുരിതബാധിതര്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കും. തുടര്‍പ്രവര്‍ത്തനം വിലയിരുത്തുന്നതിന് രണ്ടാഴ്ചയിലൊരിക്കല്‍ കലക്ടറേറ്റില്‍ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, എം എല്‍ എമാരായ സി മമ്മൂട്ടി, ടി വി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, എ പി അനില്‍കുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, വി അബ്ദുറഹ്മാന്‍, ടിഎ അഹമ്മദ് കബീര്‍, കെ എന്‍ എ ഖാദര്‍, പി ഉബൈദുള്ള, എം ഉമ്മര്‍, പി അബ്ദുല്‍ഹമീദ്, പി കെ ബഷീര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എകെ നാസര്‍, ജില്ല കലക്ടര്‍ ജാഫര്‍ മലിക്, ജില്ല പൊലീസ് മേധാവി യു അബ്ദുല്‍
കരീം, ഡി എഫ് ഒ യോഗേഷ്‌കുമാര്‍  നീലഖണ്ഠന്‍, എ ഡി എം എന്‍ എം മെഹറലി, പി വി അന്‍വര്‍ എംഎല്‍എയുടെ പ്രതിനിധി സക്കരിയ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.