കവളപ്പാറയില്‍ തിരച്ചില്‍ ഊര്‍ജിതം; ഒരു മൃതദേഹംകൂടി കണ്ടെടുത്തു

Posted on: August 12, 2019 12:22 pm | Last updated: August 12, 2019 at 9:45 pm

മലപ്പുറം: ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി.കാണാതായ സരോജിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്‌.
ഇതോടെ കവളപ്പാറയില്‍ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 14 ആയി. 63 പേര്‍ മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ 65 പേരുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്നലെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ന് മഴ മാറിനില്‍ക്കുന്നത് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നാട്ടുകാരുടെ കണക്കനുസരിച്ച് ഇനി 51 പേരെയാണ് കവളപ്പാറയില്‍ കണ്ടെത്താനുള്ളത്. ഇന്നലെ സൈന്യം തിരച്ചിലാരംഭിച്ചിരുന്നു. ശാസ്ത്രീയമായി തെരച്ചില്‍ നടത്തി ഇനി അവശേഷിക്കുന്ന ആളുകളെ കണ്ടെത്താനാണ് ശ്രമം.