സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ

Posted on: August 10, 2019 11:16 pm | Last updated: August 11, 2019 at 12:15 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു ശേഷം കോണ്‍ഗ്രസിനെ നയിക്കാന്‍ വീണ്ടും സോണിയ ഗന്ധിയെത്തുന്നു. പാര്‍ട്ടിയുടെ  ഇടക്കാല പ്രസിഡന്റായി വീണ്ടും സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇടവേളക്ക് ശേഷം അധ്യക്ഷ പദവിയിലേക്ക് സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തത്.

രാഹുല്‍ ഗാന്ധിയോട് പദവിയില്‍ തുടരാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നേരിയ ആശ്വാസമാകുമെങ്കിലും  രണ്ട് പതിറ്റാണ്ടു കാലം നയിച്ച സോണിയ ഗാന്ധി തന്നെ വീണ്ടും അധ്യക്ഷയാകുന്നത് പാര്‍ട്ടിയിലെ പ്രതിസന്ധി വ്യക്തമാക്കുന്നതാണ്.

അതേ സമയം രാഹുല്‍ ഗാന്ധിയുടെ രാജി പ്രവര്‍ത്തക സമിതി സ്വീകരിച്ചു.
പ്രവര്‍ത്തക സമിതി യോഗത്തില്‍ ക്ഷുഭിതനായ രാഹുല്‍ യോഗത്തിനിടയില്‍ നിന്നും മടങ്ങി പോയി.