രാജ്യതാല്‍പര്യമെന്ന്; ജമ്മു കശ്മീര്‍ ബില്ലിനെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ

Posted on: August 6, 2019 8:47 pm | Last updated: August 6, 2019 at 8:47 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യന്‍ യൂണിയനിലേക്കു പൂര്‍ണമായും ചേര്‍ക്കുന്നതിനെ പിന്തുണക്കുന്നതായി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു.

സര്‍ക്കാര്‍ ഭരണഘടനാപരമായ നടപടികള്‍ പാലിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. രാജ്യത്തിന്റെ താല്‍പര്യമാണിത്. അതുകൊണ്ടുതന്നെ കശ്മീര്‍ ബില്ലിനൊപ്പം നില്‍ക്കുന്നുവെന്നും ട്വീറ്റില്‍ തുടര്‍ന്നു പറയുന്നു.

ചൊവ്വാഴ്ച വൈകിട്ട് ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ ജമ്മു കശ്മീര്‍ ബില്‍ പാസാക്കിയിരുന്നു. ഇതിന് പിറകെയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സിന്ധ്യ നിലപാടു വ്യക്തമാക്കിയത്. അതേ സമയംബില്ലിനെതിരെ ശശി തരൂര്‍ എംപി ശക്തമായി വാദിച്ചു. ബില്ല് നോട്ട് നിരോധനം പോലെ ദുരന്തമാകുമെന്നു തരൂര്‍ അഭിപ്രായപ്പെട്ടു.