പോലീസ് നടപടികളിൽ സംശയം പ്രകടിപ്പിച്ച് കോടിയേരി

Posted on: August 4, 2019 8:11 pm | Last updated: August 5, 2019 at 8:13 pm


തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് കെ എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് നടപടികളിൽ സംശയം പ്രകടിപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഐ എ എസ് വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടായിക്കൂടെന്നും ഇത്തരം സംഭവങ്ങളിൽ പോലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് സർക്കാർ പ്രത്യേകം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തിൽ ആവശ്യമായ ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു എന്നത് ഈ സംഭവത്തിന്റെ മറ്റൊരു ഭാഗമാണ്. ഏതെല്ലാം തരത്തിലാണ് ഇത്തരത്തിലുള്ള സ്വഭാവമുള്ള ആളുകൾ സമൂഹത്തിൽ വീര പുരുഷൻമാരായി മാറുന്നത്. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഉൾപ്പെടെ നേരത്തെ ഇവരെ എങ്ങനെയാണ് പ്രകീർത്തിച്ചത്. അങ്ങനെയുള്ളവർ പശ്ചാത്തപിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും കോടിയേരി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.