ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Posted on: August 2, 2019 8:27 pm | Last updated: August 2, 2019 at 10:24 pm

സിംഗപ്പൂര്‍: സുമാത്ര, ജാവ ദ്വീപുകളില്‍ ശക്തമായ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ്. തീരപ്രദേശത്തും സമീപത്തുമായി താമസിക്കുന്നവര്‍ ഉയര്‍ന്ന സ്ഥലത്തേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 59 കിലോമീറ്റര്‍ ദൂരത്തില്‍ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി യു എസ് ഭൗമശാസ്ത്ര സര്‍വേ വ്യക്തമാക്കി. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, കടുത്ത പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഓഫീസ് കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടി.