കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥയെ കാണാതായി

Posted on: July 30, 2019 10:41 am | Last updated: July 30, 2019 at 11:00 am

ബംഗളുരു: കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ഥയെ കാണാതായി. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരന്‍ കൂടിയായ സിദ്ധാര്‍ഥയെ മംഗളൂരുവില്‍ നേത്രാവതി നദിക്കരികില്‍ വെച്ചാണ് കാണാതായതെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ് ചിക്കമംഗളുരുവിലേക്ക് ബിസിനസ് ആവശ്യത്തിനായി യാത്ര തിരിച്ച സിദ്ധാര്‍ഥ് തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെയാണ് കാണാതാകുന്നത്.

മംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോള്‍ സിദ്ധാര്‍ഥ് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പുറത്തിറങ്ങി നേത്രാവതി നദിക്കരയിലേക്ക് പോയ സിദ്ധാര്‍ഥയെ പിന്നീട് കണ്ടില്ലെന്ന് ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു.
എസ് എം കൃഷ്ണയുടെ മൂത്ത മകള്‍ മാളവികയാണ് സിദ്ധാര്‍ഥിന്റെ ഭാര്യ