Connect with us

Kerala

സുപ്രീം കോടതി വിധി മലയാളത്തിലും വേണം; ചീഫ് ജസ്റ്റിസിനും കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്

Published

|

Last Updated

തിരുവനന്തപുരം: സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധികള്‍ മലയാളത്തിലും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും കേന്ദ്ര നിയമ നീതിന്യായ വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചു.

മഹത്തായ പാരമ്പര്യമുള്ള ഭാഷയാണ് മലയാളം. കേരള ഹൈക്കോടതി വിധി മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സമാനമായ നടപടി സുപ്രീം കോടതി വിധികളുടെ കാര്യത്തിലുമുണ്ടാകണം. വിധി സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇതു ഏറെ സഹായകമാകും. മുഖ്യമന്ത്രി വ്യക്തമാക്കി.

Latest