Connect with us

Techno

തരംഗമായി ഫേസ് ആപ്പ്; സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്‌

Published

|

Last Updated

രണ്ടു മൂന്നു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വയസ്സന്മാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അപ്ലിക്കേഷന്‍ വെച്ച് ചിത്രങ്ങളെ നമുക്കാവിശ്യമായ രൂപത്തിലേക്ക് രൂപാന്തരപെടുത്തുകയാണ് ചെയ്യുന്നത്. “ഫേസ് ആപ്പ്” എന്നാണ് ആപ്പ്‌ളിക്കേഷന്റെ പേര്.

വാര്‍ദ്ധക്യം, യുവത്വം, താടി, കണ്ണടകള്‍ തുടങ്ങിയ എഫക്ട് പ്രയോഗിച്ചുകൊണ്ട് ഫെയ്സ്ആപ്പ് സെല്‍ഫികളെയും മറ്റ് ചിത്രങ്ങളെയും പരിവര്‍ത്തനം ചെയ്യുന്നു. രണ്ടു വര്‍ഷം മുമ്പ് ഈ ആപ്പ്‌ളിക്കേഷന്‍ പുറത്തിറങ്ങിയിരുന്നുവെങ്കിലും വേണ്ടത്ര ക്ലിക്ക് ആയില്ല. ഇപ്പോഴിതാ വീണ്ടും വൈറലായിരിക്കുകയാണ്.

എന്നാല്‍, ഫേസ്ആപ്പില്‍ ഒരു ഫോട്ടോ സെലക്ട് ചെയ്യുമ്പോള്‍ അതു തന്നെയാണോ സെലക്ട് ചെയ്യേണ്ടത് എന്ന് കണ്‍ഫേം ആക്കാനുള്ള ഒരു മെസ്സേജും കാണിക്കാതെ അപ്പോള്‍ തന്നെ സെര്‍വറിലേക്കു അപ്ലോഡ് ചെയ്യുന്നുണ്ട്. അതിനാല്‍ സ്വകാര്യത ഉദ്ദേശിക്കുന്നവര്‍ കുറച്ചു ശ്രദ്ധ പുലര്‍ത്തുന്നത് നന്നായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഈ ആപ്ലിക്കേഷന്‍ ഉപഭോക്താവിന്റെ സ്വകാര്യത ആശങ്കയിലാക്കുന്നു എന്നാണ് ടെക് വിദഗ്ധനും, ഡെവലപ്പറുമായ ജോഷുവ നോസി കണ്ടെത്തിയിരിക്കുന്നത്.

“ഒരിക്കല്‍ ചിത്രത്തിലേക്ക് ആപ്ലിക്കേഷന് ആക്‌സസ് അനുവദിച്ചു നല്‍കിയാല്‍ അത് “”നെറ്റ് വര്‍ക്ക്‌ കാലതാമസം പോലെ ഒരു സമയം പതുക്കെ ഒരു വരി ലിസ്റ്റുചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് പെട്ടെന്ന് ഫ്‌ലൈറ്റ് മോഡ് ഓണ്‍ ആക്കിയപ്പോള്‍ എല്ലാ ചിത്രങ്ങളും തല്‍ക്ഷണം പ്രത്യക്ഷപ്പെട്ടു. എന്നിരുന്നാലും, ഓഫ്ലൈനിലായതിനാല്‍ ഫോട്ടോകളൊന്നും തിരഞ്ഞെടുക്കാന്‍ ഫെയ്സ്ആപ്പ് അനുവദിച്ചില്ല”. ഫേസ്ആപ്പ് പരീക്ഷിച്ചു കൊണ്ട് നോസി ട്വിറ്ററില്‍ കുറിച്ചു. ഫെയ്സ്ആപ്പ് ചിത്രങ്ങള്‍ നമ്മള്‍ അറിയാതെ അപ്ലോഡുചെയ്യുന്നുവെന്നതിന്റെ സൂചനയാണിതെന്ന് അദ്ദേഹം അനുമാനിക്കുന്നു.

Latest