സിമോണ ഹാലെപ്പിന് ആദ്യ വിംബിള്‍ഡണ്‍ കിരീടം; സെറീനയെ തകര്‍ത്തത് നേരിട്ടുള്ള സൈറ്റുകള്‍ക്ക്

Posted on: July 13, 2019 9:02 pm | Last updated: July 14, 2019 at 12:19 pm

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ കിരീടം റുമേനിയയുടെ സിമോണ ഹാലെപ്പിന്. 26 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ അമേരിക്കയുടെ സെറീന വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-2, 6-2) തോല്‍പ്പിച്ചാണ് സിമോണ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യമായാണ് ഒരു റുമേനിയന്‍ താരം വിംബിള്‍ഡണ്‍ ചാമ്പ്യനാകുന്നത്. റുമേനിയന്‍ താരത്തിന്റെ മാസ്മരിക പ്രകടനത്തിന് മുന്നില്‍ 36കാരിയായ സെറീനക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വെറും 56 മിനുട്ടുകൊണ്ട് മത്സരം പൂര്‍ത്തിയായി.

കനത്ത സെര്‍വ്വുമായി കളം നിറഞ്ഞു കളിച്ച ഹാലെപ്പിന് ഒപ്പമെത്താന്‍ മത്സരത്തിലെ ഒരു സമയത്തും സെറീനക്ക് കഴിഞ്ഞില്ല. കുട്ടിക്കാലം മുതല്‍ മനസ്സിലുള്ളതാണ് വിംബിള്‍ഡണ്‍ കിരീടമെന്ന് ഹാലെപ്പ് മത്സര ശേഷം പറഞ്ഞു. തനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ തന്റെ മാതാവ് കണ്ട സ്വപ്‌നാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.