ശൈഖ് അബ്ദുല്ലയും മോദിയും കൂടിക്കാഴ്ച നടത്തി

Posted on: July 10, 2019 11:39 pm | Last updated: July 10, 2019 at 11:39 pm

ദുബൈ: യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര-നിക്ഷേപ സാധ്യതകളും പ്രതിരോധ രംഗത്തെ സഹകരണവും ചര്‍ച്ചാവിഷയമായി.

ഭീകരവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ചര്‍ച്ച ചെയ്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ശൈഖ് അബ്ദുല്ല കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയിലെത്തിയ ശൈഖ് അബ്ദുല്ല ഇന്നലെ വൈകിട്ടോടെ മടങ്ങി.