Connect with us

National

സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പല വിഷയങ്ങളിലും വിധി പ്രസ്താവിക്കുമ്പോള്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ഉപയോഗിക്കുന്ന പരുഷമായ പദങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങകര്‍ പ്രസാദ്. ആധാര്‍ ബില്‍ ധനബില്ലായി സഭയില്‍ അവതരിപ്പിച്ചതിനെതിരെ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ വിധയില്‍ അധാര്‍ ഭരണഘടാന വഞ്ചനയാണെന്ന് പറഞ്ഞിരുന്നു. ഇത് സഭയില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എടുത്തുപറഞ്ഞപ്പോഴാണ് നിയമമന്ത്രിയുടെ പ്രതികരണം.

ജഡ്ജിമാര്‍ ഭരണഘടാന വഞ്ചന പോലുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത് ശരയില്ല. സര്‍ക്കാര്‍ സുപ്രീം കോടതി ജഡ്ജിമാരെ ബഹുമാനിക്കുന്നു. തിരച്ചും ആ ബഹൂമാനം വേണം. ന്യൂനപക്ഷ അനുകൂല വിധിയാണ് ആധാര്‍. ആധാറിനെ നിസ്സാരവത്ക്കരിക്കുന്ന വാക്കുകള്‍ പരമോന്നത കോടതിയിലെ ന്യായാധിപന്‍മാര്‍ ഉപയോഗിക്കുന്നത് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബേങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും മൊബൈല്‍ കണക്ഷനും ആധാര്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കുന്നതിനായി നിയമ ഭേദഗതി വരുത്താനുള്ള ചര്‍ച്ച ലോക്‌സഭയില്‍ നടക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കി.