മഅ്ദിന്‍ സൗജന്യ പി എസ് സി പരിശീലനം: കലക്ടര്‍ ഉദ്ഘാടനം ചെയ്യും

Posted on: July 4, 2019 8:50 pm | Last updated: July 5, 2019 at 12:58 am

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന മൈനോരിറ്റി കോച്ചിംഗ് സബ് സെന്ററിന്റെ പതിനൊന്നാമത് ബാച്ച് ഉദ്ഘാടനം വരുന്ന ഞായറാഴ്ച ഉച്ചക്ക് 1.30ന് കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വ്വഹിക്കും.

പി എസ് സി, യു പി എസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികളുമായി കലക്ടര്‍ സംവദിക്കും, സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച പൂര്‍വ്വ വിദ്യാര്‍ഥികളെയും പി എസ് സി ലിസ്റ്റില്‍ ഇടം നേടിയവരെയും ചടങ്ങില്‍ അനുമോദിക്കും.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പി ഉബൈദുല്ല എം എല്‍ എ മുഖ്യാതിഥിയാകും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്‍ കുട്ടി, കൊളപ്പുറം മൈനോരിറ്റി കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പള്‍ പ്രൊഫ: പി മുഹമ്മദ് സംബന്ധിക്കും. വിവരങ്ങള്‍ക്ക് 7025886699.