പരിശീലനത്തിനിടെ ബംഗാള്‍ ബോക്‌സിംഗ് താരം കുഴഞ്ഞുവീണ് മരിച്ചു

Posted on: July 4, 2019 1:31 pm | Last updated: July 4, 2019 at 7:32 pm

കൊല്‍ക്കത്ത: ബംഗാളിനെ ദേശീയ മത്സരങ്ങളില്‍ പ്രതിനിധീകരിച്ച ബോക്‌സിംഗ് താരം പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. നിയമ ബിരുദ വിദ്യാര്‍ഥിനി കൂടിയായ ജ്യോതി പ്രധാന്‍ (20) ആണ് മരിച്ചത്.
അബോധാവസ്ഥയിലായ ജ്യോതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

മരണത്തില്‍ ഭോവാനിപൂര്‍ ബോക്‌സിംഗ് അസോസിയേഷനില്‍ നിന്ന് പശ്ചിമ ബംഗാള്‍ അമേച്വര്‍ ബോക്‌സിംഗ് ഫെഡറേഷന്‍ (ഡബ്ല്യു ബി എ ബി എഫ്) വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.