Connect with us

Kerala

സഭാ തര്‍ക്കം: വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സുപ്രീംകോടതി. കട്ടച്ചിറ, വാരിക്കോലി പള്ളി കേസ്സുകള്‍ പരിഗണിക്കവേയാണ് കോടതിയുടെ ശകാരം.

വിധി മറികടക്കാനാണ് ശ്രമമെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അയക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി. ബീഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം. ഇനിയും ക്ഷമിക്കാന്‍ കഴിയില്ലെന്നും അരുണ്‍ മിശ്ര വ്യക്തമാക്കി.
കേരള സര്‍ക്കാര്‍ നിയമത്തിന് മുകളില്‍ ആണോ എന്ന് കോടതി ചോദിച്ചു. കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുക്കയാണെന്നും കോടതി നിരീക്ഷിച്ചു.
കോടതി നിരീക്ഷണങ്ങള്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി.

Latest