വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സ്‌പെയിനിനെ മറികടന്ന്‌ അമേരിക്ക ക്വാര്‍ട്ടറില്‍

Posted on: June 25, 2019 9:34 am | Last updated: June 25, 2019 at 12:43 pm

പാരീസ്: വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മറികടന്ന് അമേരിക്ക ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. പെനാല്‍റ്റിയിലാണ് അമേരിക്കയുടെ രണ്ടു ഗോളുകളും പിറന്നത്. കളിയുടെ ഏഴാം മിനുട്ടില്‍ തന്നെ അമേരിക്ക ലീഡ് നേടി. പെനാല്‍ട്ട് കിക്കെടുത്ത കിക്കെടുത്ത ക്യാപ്റ്റന്‍ മെഗന്‍ റാപിനോക്ക് പിഴച്ചില്ല (1-0).

എന്നാല്‍ ഈ ലീഡിന് ഒട്ടും ആയുസ്സുണ്ടായില്ല. രണ്ടു മിനുട്ടിനുള്ളില്‍ ജെന്നിഫര്‍ ഹെര്‍മോസിന്റെ ഗോളിലൂടെ സ്‌പെയിന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു (1-1). മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം അവേശഷിക്കെ, സ്‌പെയിനിന്റെ സ്വപ്‌നങ്ങളെ കാറ്റില്‍ പറത്തി രണ്ടാം പെനാല്‍ട്ടിയിലൂടെ അമേരിക്ക വീണ്ടും ഗോള്‍ നേടി. ഇത്തവണയും ക്യാപ്റ്റന്റെ വകയായിരുന്നു ഗോള്‍ (2-1).