രാജസ്ഥാനില്‍ മര്‍ക്കസ് ഗാര്‍ഡന്റെ റബ്ബാനി കോഴ്‌സിന് തുടക്കം

Posted on: June 22, 2019 8:54 am | Last updated: June 22, 2019 at 1:00 pm

അല്‍വാര്‍ : പൂനൂര്‍ മര്‍കസ് ഗാര്‍ഡന് കീഴിലുള്ള ഈ വര്‍ഷത്തെ റബ്ബാനി കോഴ്‌സിന് രാജസ്ഥാനിലെ ത്വൊയ്ബ ഹെറിറ്റേജിലെ ത്വൊയ്ബ ഗാര്‍ഡന്‍ ക്യാമ്പസില്‍ തുടക്കം കുറിച്ചു. മൗലാനാ ഹസ്റത് ഉമര്‍ അഷ്ഫാഖി ഫത്ഹുല്‍ ബുഖാരിയിലൂടെ അധ്യയന വര്‍ഷത്തിന് സമാരംഭം കുറിച്ചു.

പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ഫിനിഷിങ് സ്‌കൂളുകള്‍ ആയ രാജസ്ഥാനിലെ അല്‍വാറിലും ഹരിയാനയിലെ നൂഹിലും ഡല്‍ഹി ലോണിയിലുമുള്ള ത്വൊയ്ബ ഗാര്‍ഡന്‍ ക്യാമ്പസുകളിലായി അമ്പതോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷത്തെ റബ്ബാനി പഠനസമ്പ്രദായത്തിന് യോഗ്യത നേടിയത്.

അല്‍വാറില്‍ നടന്ന ഫത്ഹേ മുബാറക് സംഗമത്തില്‍ ശാഫി നൂറാനി രാജസ്ഥാന്‍ (തൈ്വബ ഹെറിറ്റേജ് ഡയറക്ടര്‍), നൗഫല്‍ നൂറാനി ഡല്‍ഹി, ഷംസീര്‍ നൂറാനി (സൈക്കോളജിസ്റ്റ് മര്‍കസ് ഇഹ്‌റാം), മൗലാനാ മുഫ്തി ഇര്‍ഫാന്‍ മിസ്ബാഹി (ഉറുദു ഹെഡ്, മര്‍കസ് നോളേജ് സിറ്റി), മൗലാനാ റംസാന്‍ അഷ്ഫാക്കി (ഡയറക്ടര്‍ ജാമിയ ഫാതിമത്തു സഹ്‌റ, കക്രാളി) ഫൈസല്‍ സഖാഫി അല്‍വാര്‍ എന്നിവര്‍ അഭിസംബോധനം നടത്തി. മുബാറക്ക് റബ്ബാനി അല്‍വാര്‍, സയ്യിദ് മിദ്‌ലാജ് ബആലവി റബ്ബാനി ബാംഗ്ലൂര്‍, മുബശിര്‍ റബ്ബാനി ബാംഗ്ലൂര്‍, മുഷ്താഖ് റബ്ബാനി ഹരിയാന, സുഹൈല്‍ റബ്ബാനി യു പി, സാലിം റബ്ബാനി കശ്മീര്‍, റിയാസ് റബ്ബാനി കശ്മീര്‍ എന്നിവര്‍ സംബന്ധിച്ചു.