കല്ലട ബസില്‍ വീണ്ടും അതിക്രമം; ഡ്രൈവര്‍മാരിലൊരാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതിയുടെ പരാതി

Posted on: June 20, 2019 10:20 am | Last updated: June 20, 2019 at 7:27 pm

കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നു. ബസിന്റെ ഡ്രൈവര്‍മാരില്‍ ഒരാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി തമിഴ്‌നാട് സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കി. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്നതിനിടെ ബസ് കോഴിക്കോടെത്തിയപ്പോഴാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. രണ്ടാം ഡ്രൈവര്‍ കടന്നുപിടിച്ചതോടെ യുവതി ബഹളം വെക്കുകയും മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.