കടം വാങ്ങിയ പണം തിരികെ നല്‍കിയെങ്കിലും അജാസ് വാങ്ങിയില്ല;സൗമ്യയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു: സൗമ്യയുടെ മാതാവ്

Posted on: June 16, 2019 12:27 pm | Last updated: June 16, 2019 at 4:35 pm

ആലപ്പുഴ: വള്ളികുന്നത്ത് കൊല്ലപ്പെട്ട സിപിഒ സൗമ്യയോട് അജാസ് വിവാഹ അഭ്യര്‍ഥന നടത്തിയിരുന്നുവെന്ന് സൗമ്യയുടെ മാതാവ് ഇന്ദിര പോലീസിന് മൊഴി നല്‍കി. ഒന്നേകാല്‍ ലക്ഷം രൂപ അജാസ് സൗമ്യക്ക് കടമായി നല്‍കിയിരുന്നു. ഇത് തിരികെ നല്‍കാനൊരുങ്ങിയെങ്കിലും അജാസ് വാങ്ങിയില്ല. തുടര്‍ന്ന് പണം അജാസിന്റെ ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും അജാസ് തിരികെ സൗമ്യയുടെ അക്കൗണ്ടില്‍ ഇടുകയായിരുന്നു. തുടര്‍ന്ന് സൗമ്യയും താനും നേരില്‍ കണ്ട് പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും പണം വാങ്ങാന്‍ തയ്യാറായില്ല. സൗമ്യയെ വിവാഹം കഴിക്കണമെന്നആവശ്യപ്പെടുകയായിരുന്നുവെന്നും ഇന്ദിരയുടെ മൊഴിയിലുണ്ട്. തിരിച്ച് നല്‍കാന്‍ സൗമ്യ മാതാവിനൊപ്പം പോയെങ്കിലും വാങ്ങിയില്ല. മൂന്ന് കുട്ടികളുടെ മാതാവായ സൗമ്യ ആവശ്യം നിരസിച്ചതോടെ അജാസിന് സൗമ്യയോട് പ്രതികാരമുണ്ടായതായി പോലീസ് പറഞ്ഞു.

സൗമ്യയെ തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ചികില്‍സയിലാണ്. ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായാല്‍ മാത്രമേ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയുള്ളു. അപ്പോള്‍ മാത്രമെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകു. അവിവാഹിതനാണ് അജാസ്