സഊദിയില്‍ കനത്ത ചൂട്: സൗദിയില്‍ മദ്ധ്യാഹ്ന തൊഴില്‍ നിയന്ത്രണം ജൂണ്‍ 15 മുതല്‍

Posted on: June 13, 2019 3:53 pm | Last updated: June 13, 2019 at 3:53 pm

റിയാദ്: സഊദിയില്‍ കനത്ത ചൂട് കൂടിയതോടെ ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ മൂന്നു മാസത്തേക്ക് സൗദിയില്‍ പുറം ജോലിക്ക് നിയന്ത്രണം. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കൂടി കണക്കിലെടുത്താണ് സഊദി തൊഴില്‍ മന്ത്രാലയം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉച്ചക്ക് 12 മുതല്‍ 3 മണിവരെയുള്ള സമയങ്ങളിലാണ് തൊഴില്‍ നിയന്ത്രണം. ഈ സമയങ്ങളില്‍ തൊഴിലാളികളുടെ പുറം ജോലികള്‍ക്ക് കര്‍ശനമായും നിയന്ത്രണം ഏര്‍പ്പെടുത്തി. നിയമം തെറ്റിച്ച് ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയം അറിയിച്ചു.

നിയമലംഘനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതേസമയം താരതമ്യേന ചൂട് കുറഞ്ഞ മേഖലകളില്‍ മധ്യാഹ്ന വിശ്രമ നിയമം നിര്‍ബന്ധമാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.