പ്രഭാത സവാരിക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു

Posted on: June 10, 2019 9:42 am | Last updated: June 10, 2019 at 9:42 am

തിരുവനന്തപുരം: പേട്ടയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേര്‍ പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് പേര്‍ മരിച്ചു. തിരുവനന്തപുരം ചാക്ക പുള്ളിലൈന്‍ സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.

രാവിലെ ആറരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടിട്ടുണ്ട്.