ഹജ്ജ് ക്യാമ്പ് 2019 : ഏജന്‍സി മീറ്റിംഗ് നടത്തി

Posted on: June 7, 2019 7:46 pm | Last updated: June 7, 2019 at 7:49 pm

മലപ്പുറം: 2019 ഹജ്ജ് ക്യാമ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്നായി മലപ്പുറം ജില്ലാ
കലക്ടറുടെ അധ്യക്ഷ തയില്‍ കലക്ടറേറ്റ് ചേമ്പറില്‍ യോഗം ചേര്‍ന്നു. വിവിധവകുപ്പുകളെ പ്രതിനിധീകരിച്ചുകൊണ്ട് ഉദ്യോഗസ്ഥ ര്‍ പങ്കെടുത്തു.2019 ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം ജുലായ് ആറിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വെച്ച്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ഹജ്ജ്കാര്യ വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും.

ജൂലായ് ഏഴിന് രാവിലെ 7.30ന് പുറ പ്പെടുന്ന ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ ്‌ളാഗ്ഓഫ് ഹജ്ജ് വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവു, ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ അബ്ദുറഹിമാന്‍ എന്ന ഇണ്ണി, മുസ്‌ലി യാര്‍ സജീര്‍, എഛ്. മുസമ്മില്‍ ഹാജി, മുഹമ്മദ് കാസിം കോയ, അസി. സെക്ര ട്ടറി ടി കെ അബ്ദുറഹി മാന്‍, ഷിറാസ് എസ്‌വി, അസ്സയിന്‍ പി.കെ, വിവിധ ഏജന്‍സികളുടെ പ്രതിനിധി കളും പങ്കെടുത്തു