Connect with us

National

മോദിക്കെതിരായ വിവാദ പരാമര്‍ശം: തരൂരിന് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ തിരുവനന്തപുരം എം പി ശശി തരൂരിന് ജാമ്യം. ബി ജെ പി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യമനുവദിച്ചത്. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും.

മോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണെന്നും അതിനെ അടിച്ചു കൊല്ലാനോ എടുത്തുകളയാനോ കഴിയില്ലെന്നും ഒരു ആര്‍ എസ് എസ് നേതാവ് തന്നോട് പറഞ്ഞെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

Latest