പെരിന്തല്‍മണ്ണയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

Posted on: June 3, 2019 9:53 am | Last updated: June 3, 2019 at 11:21 am

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മര്‍ദനമേറ്റ യുവാവിന് മുന്നില്‍ ഹാജരാക്കിയ പോലീസ് തിരിച്ചറിഞ്ഞ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. പാതായ്ക്കര ചുണ്ടപറ്റ സ്വദേശി നാഷിദ് അലിക്കാണ് ഇന്നലെ ക്ൂരമായ മര്‍ദനമേറ്റത്. ഇയാളെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ട്‌പോയി റെയില്‍വേ ട്രാക്കില്‍ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചതായാണ് പരാതി. ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പ്രണയത്തില്‍ നിന്ന് പിന്മാറണെമന്നാവശ്യപ്പെട്ട് വലമ്പൂരിലുള്ള യുവതിയുടെ ബന്ധുക്കളാണ് മര്‍ദിച്ചത്.

കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് പോലീസ് അറിയിച്ചു. പരാതി നല്‍കിയതിന്റെ വിരോധത്തില്‍ വീണ്ടും ആക്രമിക്കുമോയെന്ന ഭയമുണ്ടെന്നും മര്‍ദനമേറ്റ യുവാവിന്റെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.