Connect with us

Kerala

കുഞ്ചാക്കോ ബോബനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം; പ്രതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ

Published

|

Last Updated

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് കോടതി ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. തോപ്പുംപടി മൂലങ്കുഴി സ്വദേശി ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനുസമീപംവച്ച് പ്രതി കുഞ്ചാക്കോ ബോബനുനേരെ കഠാരവീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ കുഞ്ചാക്കോബോബനടക്കം എട്ട് സാക്ഷികളെ വിസ്തരിച്ചു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു.

Latest