Connect with us

Kerala

കര്‍ഷക ആത്മഹത്യ: പാര്‍ലമെന്റില്‍ ഒപ്പം നില്‍ക്കണമെന്ന് രാഹുലിന് മുഖ്യമന്ത്രിയുടെ മറുപടി

Published

|

Last Updated

തിരുവനന്തപുരം: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കര്‍ഷക പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണമെന്ന് പിണറായി വിജയന്‍ രാഹുലിന് മറുപടി നല്‍കി.

സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷക കടങ്ങള്‍ക്ക് സംസ്ഥാനം ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മറുപടിയില്‍ മുഖ്യമന്ത്രി പറയുന്നു. വയനാട്ടിലെ പനമരം പഞ്ചായത്തില്‍ കര്‍ഷകനായി വി ദിനേഷ് കുമാര്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

Latest