Connect with us

National

ഇന്ത്യയിലെ അവസാനത്തെ ആള്‍ക്കുരങ്ങ് ബിന്നി ഓര്‍മയായി

Published

|

Last Updated

ഭുവനേശ്വര്‍: ഇന്ത്യയില്‍ ഇനി ആള്‍ക്കുരങ്ങില്ല. ഒഡിഷയിലെ നന്ദന്‍ കനാന്‍ മൃഗശാലയില്‍ കഴിഞ്ഞുവന്ന ഏക ആള്‍ക്കുരങ്ങ് മരിച്ചതോടെയാണിത്. 41 വയസ്സ് പ്രായമുള്ള ബിന്നിയെന്ന ആള്‍ക്കുരങ്ങാണ് മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു മരണം.

ബിന്നിയുടെ കുടവയറില്‍ ഉണ്ടായിരുന്ന വലിയൊരു മുറിവ് ഉണങ്ങാതെയിരുന്നതതും മരണത്തിന് കാരണമായതായി മൃഗശാലയിലെ വെറ്ററിനറി സര്‍ജന്‍ പറഞ്ഞു.സിങ്കപ്പൂരില്‍ നിന്ന് പൂനെയിലേക്ക് കൊണ്ടുവന്ന ഈ മൃഗത്തെ 2003 ലാണ് മൃഗശാലയില്‍ എത്തിച്ചത്. പന പോലുള്ള ഒറ്റത്തടി മരങ്ങള്‍ ഇവയുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. എന്നാല്‍ ഇവ വലിയ തോതില്‍ വെട്ടിമാറ്റുന്നതാണ് വനങ്ങളില്‍ ആള്‍ക്കുരങ്ങുകളുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്.

Latest