Connect with us

Ongoing News

കരീബിയന്‍ കാറ്റ്; പാക് പുകയടങ്ങി

Published

|

Last Updated

 

നോട്ടിംഗ്ഹാം: തുടർച്ചായ തോൽവികളുടെ കൂട്ടിൽ നിന്നാണ് പാക്കിസ്ഥാനും വെസ്റ്റ്ഇൻഡീസും ഇന്നലെ ലോകകപ്പിലെ രണ്ടാം മത്സരത്തിനെത്തിയത്.

ഇരു ടീമുകളുടെയും ദൗർബല്യം കൊണ്ട് പ്രവചനാതീതമെന്ന് വിലയിരുത്തപ്പെട്ട മത്സരം പാക്കിസ്ഥാനെ തോൽപ്പിച്ച് വിൻഡീസ് സ്വന്തമാക്കി. കരീബിയൻ പടയുടേത് വന്പൻ വിജയമെങ്കിൽ പാക് പടയുടേത് നാണം കെട്ട തോൽവി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട പാക്കിസ്ഥാന്റെ പ്രകടനം തുടക്കം മുതൽ തന്നെ നിരാശാജനകമായിരുന്നു. കേവലം 21.4 ഓവറുകൾ മാത്രം ബാറ്റ് കൊണ്ട് പ്രതിരോധിച്ച പാക്കിസ്ഥാന് വെറും 105 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
നാല് പേർ മാത്രം രണ്ടക്കം കണ്ട പാക് നിരയിൽ 22 വീതം റൺസെടുത്ത ഫഖര്‍ സമാനും ബാബര്‍ അസമുമാണ് ടോപ്‌സ്‌കോറര്‍മാര്‍. വഹാബ് റിയാസ് 18, മുഹമ്മദ് ഹഫീസ് 16 എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് രണ്ട് പേർ.
ഇമാമുൽ ഹഖ് (2), ഹാരിസ് സൊഹൈല്‍ (8), ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് (8), ഇമാദ് വസീം (1), ഷദാബ് ഖാന്‍ (0), ഹസന്‍ അലി (1) എന്നിങ്ങനെ ചീട്ടുകൊട്ടാരം പോലെ വീണടിയുകയായിരുന്നു കരീബിയൻ കാറ്റിന് മുന്നിൽ പാക്കിസ്ഥാൻ.

സ്‌കോര്‍ 17ൽ നിൽക്കുന്പോഴാണ് പാക്കിസ്ഥാന് ആദ്യ പ്രഹരം. രണ്ട് റൺസ് മാത്രമെടുത്ത ഇമാമുൽ ഹഖിനെ കോട്രെലിന്റെ പന്തിൽ ഷായ് ഹോപ്പ് പിടിച്ച് പുറത്താക്കുന്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പക്ഷേ, പാക് താരങ്ങളുടെ പവലിയനിലേക്കുള്ള ഘോഷയാത്രക്കാണ് പിന്നീട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

നാല് വിക്കറ്റെടുത്ത ഒഷെയ്ന്‍ തോമസും മൂന്ന് വിക്കറ്റെടുത്ത നായകന്‍ ജേസണ്‍ ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ പിഴുതുകളഞ്ഞത്. ആൻഡ്രെ റസ്സൽ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷെല്‍ഡണ്‍ കോട്രെല്‍ ഒരു വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിൽ വിൻഡീസിന്റെ മുന്നേറ്റം അനായാസമായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എവിന്‍ ലൂയിസിനെയും ഷാ നോണ്‍ ഗബ്രിയേലിനെയും പുറത്തിരുത്തിയാണ് വിന്‍ഡീസ് ഇറങ്ങിയത്. ഷായി ഹോപിനെയും ഡാരെന്‍ ബ്രാവോയെയും വേഗത്തില്‍ നഷ്ടമായെങ്കിലും ക്രിസ് ഗെയില്‍ മറുവശത്ത് അടിച്ച് തകര്‍ക്കുകയായിരുന്നു. 19 പന്തില്‍ നിന്ന് 34 റണ്‍സുമായി പുറത്താകാതെ നിന്ന നിക്കോളസ് പൂരന്‍ വിന്‍ഡീസിന്റെ വിജയം വേഗത്തിലാക്കി. 34 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ഗെയ്്ലിന്റെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റും നേടിയത് മുഹമ്മദ് അമീറാണ്.

 

പാക്കിസ്ഥാൻ ഇന്നിംഗ്‌സ്
ഇമാം ഉൽ ഹഖ് -2- സി ഷായ് ഹോപ്പ്- ബി കോട്രെൽ, ഫഖർ സമാൻ 22- ബി റസ്സൽ, ഹാരിസ് സുഹൈൽ 8- സി ഷായ് ഹോപ്പ്- ബി റസ്സൽ, ബാബർ അസം 22- സി ഷായ് ഹോപ്പ്- ബി തോമസ്, സർഫറാസ് 8- സി ഷായ് ഹോപ്പ്- ബി ഹോൾഡർ, ഇമാദ് വസീം 1- സി ഗെയ്ൽ, ബി ഹോൾഡർ, ശദാബ്് ഖാൻ 0- എൽ ബി ഡബ്ല്യൂ ബി തോമസ്, ഹസൻ അലി 1- സി കോട്ടറെൽ, ബി ഹോൾഡർ, ഹഫീസ് 16- സി കോട്ടറെൽ, ബി തോമസ്, റിയാസ് 18- ബി തോമസ്. എക്‌സ്ട്രാസ് 4, ടോട്ടൽ 21.4 ഓവറിൽ 105 എല്ലാവരും പുറത്ത്.

വിക്കറ്റ് വീഴ്ച: 17-1 (ഇമാമുൽ ഹഖ് 2.6), 35-2 (സമാൻ 5.5), 45-3 (സുഹൈൽ 9.4), 62-4 (ബാബർ അസം 13.1), 75-5 (സർഫറാസ് 16.1), 77-6 (ഇമാദ് വസീം 16.6), 78-7 (ശദാബ് ഖാൻ 17.3), 81-8 (ഹസൻ അലി 18.3), 83-9 (ഹഫീസ് 19.321.4), 105-10 (വഹാബ് റിയാസ് 21.4)

ബൗളർ (ഓവർ, റൺസ്,
വിക്കറ്റ് ക്രമം)
കോട്രെൽ 4,18,1
ഹോൾഡർ 5, 42,3
റസ്സൽ 3,4,2
ബ്രാത്‌വെയ്റ്റ് 4,14,0
തോമസ് 5.4, 27,4

വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്‌സ്
ഷായ് ഹോപ്പ് 11- സി ഹഫീസ്- ബി ആമിർ, ഡാരൻ ബ്രാവോ 0- സി ബാബർ അസം- ബി ആമിർ, ക്രിസ് ഗെയ്ൽ 50- സി ശദാബ് ഖാൻ- ബി ആമിർ. എക്‌സ്ട്രാസ് 6, ടോട്ടൽ 13.4 ഓവർ മൂന്ന് വിക്കറ്റിന് 108.

വിക്കറ്റ് വീഴ്ച: 36-1 (ഹോപ്പ് 4.3), 46-2 (ബ്രാവോ 6.2), 77-3 (ഗെയ്ൽ 10.5)

ബൗളർ (ഓവർ, റൺസ്,
വിക്കറ്റ് ക്രമം)
മുഹമ്മദ് ആമിർ 6,26,3
ഹസൻ അലി 4,39,0
വഹാബ് റിയാസ് 3.4,40,0