Connect with us

International

മയക്കുമരുന്നു കേസ്: ലണ്ടനില്‍ ഇന്ത്യന്‍ വംശജന് അഞ്ചു വര്‍ഷം തടവു ശിക്ഷ

Published

|

Last Updated

ലണ്ടന്‍: ലണ്ടനില്‍ 18 കിലോ മയക്കുമരുന്നുമായി പിടിയിലായ ഇന്ത്യന്‍ വംശജനും സഹായിക്കും തടവുശിക്ഷ. ഇന്ത്യന്‍ വംശജനും ബെര്‍മിംഗ്ഹാമില്‍ താമസക്കാരനുമായ രജീന്ദര്‍ കുമാറിന് (31), അഞ്ചു വര്‍ഷവും നാലു മാസവും ഇയാളുടെ സഹായിയും സൗതോള്‍ നിവാസിയുമായ അബോല്‍ ബോഷറിന് (35) എട്ടു വര്‍ഷവും തടവാണ് ലഭിച്ചത്. 20 ലക്ഷം ഡോളര്‍ തെരുവു മൂല്യമുള്ളതും 50,000 ഡോളര്‍ വിലവരുന്നതുമായ ക്ലാസ് എ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം നാഷണല്‍ ക്രൈം ഏജന്‍സിയും മെറ്റ് പോലീസ് ഓര്‍ഗനൈസ്ഡ് ക്രൈം പാര്‍ട്ണര്‍ഷിപ്പും (ഒ സി പി) നടത്തിയ സംയുക്ത റെയ്ഡിലാണ് പ്രതികള്‍ അറസ്റ്റിലായത്.