Connect with us

Techno

5ജി ചിപ്‌സെറ്റ് അവതരിപ്പിച്ച് മീഡിയടെക്

Published

|

Last Updated

മൊബൈല്‍ ചിപ്പ് രംഗത്തെ പ്രമുഖരായ മീഡിയ ടെക് 5ജി പിന്തുണക്കുന്ന പുതിയ ചിപ്‌സെറ്റ് അവതരിപ്പിച്ചു. തായ്വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ മീഡിയ ടെക് ഹീലിയോ എം 70 എന്ന ചിപ്‌സെറ്റ് ആണ് അവതരിപ്പിച്ചത്. Cortex-A77 സി പി യുവും, Mali-G77 ജി പി യു വും ഉപയോഗിച്ച് 7എന്‍എം പ്ലാറ്റഫോമില്‍ നിര്‍മിച്ച 5ജി പിന്തുണക്കുന്ന ആദ്യ ചിപ്‌സെറ്റ് ആണിത്. 5ജി കൂടാതെ 4ജി, 3ജി, 2ജി എന്നിവയും പിന്തുണക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം.

മികച്ച ബാറ്ററി ലൈഫും വിലക്കുറവും ഉറപ്പു നല്‍കുന്ന 5ജി ചിപ്‌സെറ്റ് അടുത്ത വര്‍ഷത്തോട് കൂടി സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിച്ച് തുടങ്ങും. 5ജി കവര്‍ ചെയ്യാത്തിടമാണെങ്കിലും 5ജി പിന്തുണക്കുന്ന മറ്റു ബാന്‍ഡുകളില്‍ മീഡിയടെക് ചിപ്‌സെറ്റുകള്‍ പ്രവൃത്തിക്കും. തായ്വാനില്‍ നടന്ന കംപ്യൂട്ടക്‌സ് ട്രേഡ് ഷോയിലാണ് മീഡിയ ടെക്ക് 5ജി സംയോജിപ്പിച്ചുകൊണ്ടുള്ള ഹീലിയോ എം 70 അവതരിപ്പിച്ചത്.

കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കുന്നു എന്നതിനാല്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട പല സ്മാര്‍ട്‌ഫോണ്‍ കമ്പനികളും അവരുടെ മോഡലുകളില്‍ മീഡിയ ടെക് SoC (System On Chip ) ഉപയോഗിച്ച് വരുന്നു. മീഡിയ ടെകിനെ കൂടാതെ സാംസങ്, ക്വാല്‍കോം, ഹുവാവെ എന്നീ കമ്പനികളും അവരുടെ ഫോണുകളില്‍ ഉപയോഗിക്കുന്നതിനു വേണ്ടി 5ജി ചിപ്‌സെറ്റുകള്‍ വികസിപ്പിക്കുന്നുണ്ട്.

Latest