Connect with us

National

വൈസ് അഡ്മിറല്‍ കരംബീര്‍ സിംഗ് നാവിക സേനാ തലവനായി സ്ഥാനമേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ കരംബീര്‍ സിംഗ് ഇനി ഇന്ത്യന്‍ നാവിക സേനയുടെ തലവന്‍. അഡ്മിറല്‍ സുനില്‍ ലാംബ വിരമിച്ച ഒഴിവിലാണ് കരംബീര്‍ നാവികസേനയുടെ 24ാം മേധാവിയായി ചുമതലയേറ്റത്. നേരത്തെ കിഴക്കന്‍ കമാന്‍ഡിന്റെ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ചീഫ് ആയിരുന്നു കരംബീര്‍. 1980ലാണ് അദ്ദേഹം നാവിക സേനയിലെത്തിയത്. ഐ എന്‍ എസ് വിജദുര്‍ഗ, ഐ എന്‍ എസ് റാണ എന്നീ കപ്പലുകളുടെ കമാന്‍ഡറായിരുന്നിട്ടുള്ള കരംബീറിന് അതിവിശിഷ്ട സേവാ മെഡല്‍, പരമ വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

കരംബീറിനെ നാവികസേനാ മേധാവിയാക്കുന്നതിനെതിരെ ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡ് വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ രംഗത്തെത്തിയിരുന്നു. ആവശ്യമുന്നയിച്ച് വര്‍മ സായുധ സേനാ ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്തു. സീനിയോറിറ്റി വിഷയമാണ് വര്‍മ ഉന്നയിച്ചത്. പരാതിയില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചാണ് പദവി ഏറ്റെടുക്കാന്‍ കരംബീറിന് അനുമതി നല്‍കിയത്. പരാതി തീര്‍പ്പാക്കിയ ശേഷം കരംബീര്‍ സ്ഥാനത്തു തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.

---- facebook comment plugin here -----

Latest